SCHOOL NEWS

SCHOOL NEWS : "SCHOOL HALF YEARLY EXAMINATION WILL BE STARTED ON 14.12.2016. ....... ..... ............School News...ABHISHEK VAREDA GOT FIRST PRIZE WITH A GRADE IN WATER COLOUR HIGH SCHOOL LEVEL IN THE SUB DISTRICT LEVEL SCHOOL KALOLSAVA....Congratulations..... HARITHA KERALAM...Programmes started in our School... :

Thursday, 14 August 2014

പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് കര്‍മപദ്ധതി


   പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യം വെച്ച് ജില്ലാ വിദ്യാഭ്യാസസമിതി രൂപം കൊടുത്ത സമഗ്രപദ്ധതിക്ക് ജില്ലയിലെങ്ങും തുടക്കം കുറിച്ചതായി സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അറിയിച്ചു, കാസര്‍ഗോഡ് പ്രസ്‌ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 'സാക്ഷരം 2014', 'ബ്ലെന്റ്', 'സ്റ്റെപ്സ്' എന്നീ പദ്ധതികളാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നതെന്ന് അവര്‍ അറിയിച്ചു. സാക്ഷരം പദ്ധതിയുടെ ഭാഗമായി പിറകില്‍ നില്‍ക്കുന്ന 14496 കുട്ടികള്‍ക്കുള്ള പ്രത്യേകക്ലാസുകള്‍ ആഗസ്റ്റ് 6 ന് തുടങ്ങുമെന്ന് ഡി ഡി ഇ രാഘവന്‍ അറിയിച്ചു.
ജില്ലയില്‍ 96% സ്കൂളുകള്‍ക്കും ബ്ലോഗുകള്‍ നിലവില്‍ വന്നെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ അറിയിച്ചു. പത്താം ക്ലാസുകാരെ സംബന്ധിച്ച ഗൃഹസര്‍വെയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സ്കൂള്‍തല കര്‍മപരിപായി ആഗസ്റ്റ് 13 നു നടക്കുന്ന പ്രത്യേക പി ടി എ യോഗത്തില്‍ സ്കൂളുകളില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഐ ടി അറ്റ് സ്കൂള്‍ വിദ്യാഭ്യാസജില്ലാ കോര്‍ഡിനേറ്റര്‍ കെ ശങ്കരന്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, പി ഭാസ്കരന്‍, എം വി ഗംഗാധരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു

No comments:

Post a Comment