SCHOOL NEWS
Wednesday, 27 August 2014
Tuesday, 26 August 2014
Saturday, 23 August 2014
ജില്ലയിലെ ടി ടി ഐ കളിലെ
ടീച്ചര്‍ എജുക്കേറ്റര്‍മാര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ
ആദ്യസ്പെല്‍ ഐ ടി @ സ്കൂളില്‍ ആരംഭിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി
വി കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കരിക്കുലം മാറിയ സാഹചര്യത്തില്‍
മുഴുവന്‍ ടീച്ചര്‍ എജുക്കേറ്റര്‍മാര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിച്ച്
ക്ലാസുകള്‍ കൈകാര്യം ചെയ്യാനും ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക്
പരിശീലനം നല്‍കാനും കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു ചടങ്ങില്‍
ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിച്ചു.
Thursday, 14 August 2014
പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് കര്‍മപദ്ധതി
പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യം വെച്ച് ജില്ലാ
വിദ്യാഭ്യാസസമിതി രൂപം കൊടുത്ത സമഗ്രപദ്ധതിക്ക് ജില്ലയിലെങ്ങും തുടക്കം
കുറിച്ചതായി സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ. പി പി ശ്യാമളാദേവി അറിയിച്ചു, കാസര്‍ഗോഡ് പ്രസ്‌ക്ലബ്ബില്‍ നടന്ന
പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 'സാക്ഷരം 2014',
'ബ്ലെന്റ്', 'സ്റ്റെപ്സ്' എന്നീ പദ്ധതികളാണ് ഒന്നാം ഘട്ടത്തില്‍
നടപ്പിലാക്കുന്നതെന്ന് അവര്‍ അറിയിച്ചു. സാക്ഷരം പദ്ധതിയുടെ ഭാഗമായി
പിറകില്‍ നില്‍ക്കുന്ന 14496 കുട്ടികള്‍ക്കുള്ള പ്രത്യേകക്ലാസുകള്‍
ആഗസ്റ്റ് 6 ന് തുടങ്ങുമെന്ന് ഡി ഡി ഇ രാഘവന്‍ അറിയിച്ചു.
ജില്ലയില്‍ 96% സ്കൂളുകള്‍ക്കും ബ്ലോഗുകള്‍ നിലവില്‍ വന്നെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ അറിയിച്ചു. പത്താം ക്ലാസുകാരെ സംബന്ധിച്ച ഗൃഹസര്‍വെയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സ്കൂള്‍തല കര്‍മപരിപായി ആഗസ്റ്റ് 13 നു നടക്കുന്ന പ്രത്യേക പി ടി എ യോഗത്തില്‍ സ്കൂളുകളില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഐ ടി അറ്റ് സ്കൂള്‍ വിദ്യാഭ്യാസജില്ലാ കോര്‍ഡിനേറ്റര്‍ കെ ശങ്കരന്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, പി ഭാസ്കരന്‍, എം വി ഗംഗാധരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു

BLEND TRAINING
BLEND training started at DRC Kasaragod on 14.8.2014 at 10.a.m. DIET Faculty Sri Vinod Kumar inaugurated the training
Subscribe to:
Posts (Atom)